ദോഹ: റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് വേര്‍പിരിഞ്ഞ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ വിജയിച്ചു. ഉക്രെയ്നിലെയും റഷ്യയിലെയും കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ വിജയിച്ചതായി ഖത്തര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങള്‍ക്കനുസൃതമായി, സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മധ്യസ്ഥതയിലും സംഘര്‍ഷ പരിഹാരത്തിലുമുള്ള ഖത്തറിന്റെ സമീപനത്തിന്റെ വിപുലീകരണമാണ് ഈ വിജയം. മാനുഷിക തത്വങ്ങളോടും അന്താരാഷ്ട്ര ഐക്യദാര്‍ഢ്യത്തോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഖത്തര്‍ അറിയിച്ചു. വേര്‍പിരിഞ്ഞ കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാന്‍ സഹായിച്ച റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് മരിയ എല്‍വോവ ബെലോവ, ഉക്രേനിയന്‍ പാര്‍ലമെന്റ് മനുഷ്യാവകാശ കമ്മീഷണര്‍ ദിമിത്രി ലുബിനറ്റ്‌സ് എന്നിവരോട് ഖത്തര്‍ നന്ദിയും പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
