ദോഹ: ഖത്തറില്‍ ‘കിഡ്സ് എക്സ്പോ 2024′ ആരംഭിച്ചു.’നമ്മുടെ കുട്ടികളാണ് ഏറ്റവും വലിയ നിധി’ എന്ന പ്രമേയത്തില്‍ കഴിഞ്ഞദിവസം ആരംഭിച്ച എക്‌സ്‌പോയില്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം, വിനോദം എന്നിവ ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
2024 നവംബര്‍ 20 മുതല്‍ 23 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (DECC) എക്‌സ്‌പോ നടക്കും. 7,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ആരംഭിച്ച നാല് ദിവസത്തെ പരിപാടി, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിരവധി സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ദാര്‍ അല്‍ ഷാര്‍ഖ് ഗ്രൂപ്പാണ് സംഘടിപ്പിക്കുന്നത്. 1500-ലധികം സന്ദര്‍ശകരെ ദിവസനേ പ്രതീക്ഷിക്കുന്ന കിഡ്സ് എക്സ്പോയില്‍ ആദ്യ ദിനമായ ഇന്നലെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
വെള്ളി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ രാത്രി 9 വരെ എക്സ്പോ തുറന്നിരിക്കും, വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെയും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. 55 ഓളം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും കുട്ടികള്‍ക്കായി അവരുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന ധാരാളം കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.
എക്‌സിബിഷന്‍ കാലയളവില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളികളെ കാണുന്നതിലൂടെ പ്രയോജനപ്രദമായ എല്ലാം പഠിക്കാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇവന്റ് ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലിനിക്കുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സ്പീച്ച് തെറാപ്പി, ഓട്ടിസം, ശാരീരിക വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള സഹായ കേന്ദ്രങ്ങളും പ്രദര്‍ശനത്തിനെത്തും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
