കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട പുതുച്ചേരി എക്‌സ്പ്രസ്സില്‍ കയറാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. റെയില്‍വേ പോലീസും യാത്രക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. റെയില്‍വേ ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിയെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയശേഷം വലിച്ച് എടുക്കുകയായിരുന്നു. കാലിന് നിസാരമായ പരിക്കേറ്റിട്ടുണ്ട്. യുവതിയെ റെയില്‍വേ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ അടുത്ത ട്രെയിനിന് പെണ്‍കുട്ടി മംഗലാപുരത്തേക്ക് പുറപ്പെട്ടു
തലശ്ശേരിയില്‍ നിന്നും മംഗലാപുരത്തേക്ക് ടിക്കറ്റ് എടുത്ത പെണ്‍കുട്ടി ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ചിപ്‌സ് വാങ്ങാനായി പ്ലാറ്റ്‌ഫോമിലിറങ്ങി. ഇതിനിടയില്‍ ട്രെയിന്‍ പുറപ്പെടുകയും ഓടി കയറാന്‍ ശ്രമിക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
