അബുദാബി: അബുദാബിയില്‍ മദ്യം വിളമ്പാന്‍ പെര്‍മിറ്റ് നിര്‍ബന്ധം. വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്യ പാര്‍ട്ടി നടത്താനും പെര്‍മിറ്റ് നിര്‍ബന്ധമാണ്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങി എവിടെ ആഘോഷം നടത്താനും അനുമതി വേണം. ഇവന്റ് മാനേജ്‌മെന്റ് കമ്പനി മുഖേന പെര്‍മിറ്റിന് അപേക്ഷിക്കാനാവും.
ഡിജിറ്റല്‍ സേവന പോര്‍ട്ടലായ http://www.tamm.abudhabi വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അപേക്ഷ പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ചാല്‍ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കകം പെര്‍മിറ്റ് ലഭിക്കും. പരിപാടിയുടെ വിശദാംശങ്ങള്‍ അടങ്ങിയ കത്ത്, സംഘാടകനും വേദിയുടെ ഉടമയും തമ്മിലുള്ള കരാര്‍ അല്ലെങ്കില്‍ എന്‍ഒസി, സാധുതയുള്ള പാസ്‌പോര്‍ട്ട്/എമിറേറ്റ്‌സ് ഐഡി എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
പ്രൈവറ്റ് പാര്‍ട്ടി നടത്തുന്നതിനുള്ള പെര്‍മിറ്റിന് 350 ദിര്‍ഹമാണ് ഫീസ്. എന്റര്‍ടെയിനര്‍ക്ക് പ്രതിമാസ ഫീസ് 500 ദിര്‍ഹം ഈടാക്കും. പ്രവേശന ഫീസുള്ള പരിപാടിയാണെങ്കില്‍ ടിക്കറ്റ് തുകയുടെ 10 ശതമാനം നല്‍കണം.
മദ്യം വിളമ്പാനും പെര്‍മിറ്റ് വേണമെന്നാണ് വ്യവസ്ഥ. പ്രത്യേക ലൈസന്‍സില്ലാത്ത വേദികള്‍ക്ക് മദ്യ പാര്‍ട്ടിക്ക് പ്രത്യേക പെര്‍മിറ്റ് എടുക്കണം. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ 21 വയസ്സിന് മുകളില്‍ ഉള്ളവരായിരിക്കണം (നൈറ്റ് ക്ലബുകളിലോ ബാറുകളിലോ), ഗായകര്‍, അഭിനേതാക്കള്‍, മറ്റേതെങ്കിലും കലാകാരന്മാര്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും എന്റര്‍ടെയ്‌നര്‍ പെര്‍മിറ്റ് എടുക്കണം, എന്റര്‍ടെയ്‌നര്‍ പെര്‍മിറ്റ് കാലാവധി 7 ദിവസം മുതല്‍ 6 മാസം വരെയാണ്. അംഗീകൃത സ്ഥാപനങ്ങള്‍ പാര്‍ട്ടി സംഘടിപ്പിച്ചാല്‍ മാത്രമേ സ്വകാര്യ പാര്‍ട്ടികള്‍ക്ക് പ്രവേശന ടിക്കറ്റ് ഈടാക്കാവൂ. അതേസമയം വിവാഹങ്ങള്‍, വിവാഹനിശ്ചയ ചടങ്ങുകള്‍, അനുശോചന ചടങ്ങുകള്‍ എന്നിവയ്ക്ക് പെര്‍മിറ്റ് ആവശ്യമില്ല. സ്വകാര്യ പാര്‍ട്ടിയില്‍ പ്രഭാഷകരുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക പെര്‍മിറ്റ് വേണം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
