യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വാരന്ത്യത്തില്‍ ഹമദ് എയര്‍പോര്‍ട്ടിലേക്കുള്ള പ്രധാന റോഡുകളില്‍ ഗാതഗത നിയന്ത്രണം

road 1

ദോഹ: ഖത്തറിലെ കോര്‍ണിഷ് സ്ട്രീറ്റ്, സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം. വാരാന്ത്യത്തില്‍ ഈ റോഡുകളില്‍ ഗാതഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു. കോര്‍ണിഷില്‍ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്കുള്ള ടണലാണ് അടയ്ക്കുന്നത്. ഷാര്‍ഖ് ഇന്റര്‍സെക്ഷന്‍ മുതല്‍ ഹമദ് വിമാനത്താവളം വരെയുള്ള ഒരു ദിശയിലുള്ള മൂന്ന് പാതകളിലും ഗാതഗതം തടസ്സപ്പെടും. നവംബര്‍ 1, വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിമുതല്‍ നവംബര്‍ 3, ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിവരെ റോഡ് അടച്ചിടും. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം.

സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ ഉം ലെഖ്ബ ടണല്‍ മുതല്‍ ഹമദ് വിമാനത്താവളത്തിലേക്കുള്ള ലെഖ്‌തൈഫിയ ടണല്‍ വരെ ഗതാഗതം തടസ്സപ്പെടും. നവംബര്‍ ഒന്ന്, വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിമുതല്‍ രാവിലെ പത്ത് മണിവരെ ഒന്‍പത് മണിക്കൂര്‍ നേരം റോഡില്‍ ഗതാഗതം തടസ്സപ്പെടും. അതേസമയം ലെഖ്‌തൈഫിയ സിഗ്നല്‍ തുറന്നിരിക്കും. എന്നാല്‍ വിമാനത്താവളത്തിലേക്കുള്ള അല്‍ ഷമാല്‍ റോഡിലും ഗതാഗതം തടസ്സപ്പെടും.

റോഡ് ഉപയോക്താക്കള്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ദോഹയില്‍ നിന്ന് സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലേക്ക് പോകുന്നവര്‍ക്ക് ഉം ലേഖ്ബ ഇന്റര്‍ചേഞ്ചിലൂടെ സര്‍വീസ് റോഡുകളില്‍ എത്തിച്ചേരാം. സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലേക്ക് പ്രവേശിക്കുന്നതിന് അല്‍ മര്‍ഖിയയില്‍ നിന്നുള്ള റോഡ് ഉപയോക്താക്കള്‍ക്ക് അല്‍ ദുഹൈല്‍ ഇന്റര്‍ചേഞ്ച് ഉപയോഗിക്കാനാവും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading