ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളി ആഡംബര കാര്‍ സ്വന്തമാക്കി. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന അമിത് സറഫ് എന്ന ആള്‍ക്കാണ് സമ്മാനം. 2021 ജനുവരിയില്‍ ഇദ്ദേഹത്തിന് ഇതേ നറുക്കെടപ്പില്‍ 10 ലക്ഷം ഡോളര്‍ ആണ് ആദ്യം സമ്മാനം ലഭിച്ചിരുന്നത്. അതിന് ശേഷവും സറഫ് ഭാഗ്യപരീക്ഷണം തുടര്‍ന്നു. തുടര്‍ന്ന് 2023ല്‍ നടന്ന ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ആഡംബര മെഴ്‌സിഡന്‍സ് ബെന്‍സ് കാറും സമ്മാനം നേടി. ഇതോടെ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് തവണ സമ്മാനം നേടുന്ന ഒന്‍പതാമത്തെ ആളായി മാറിയിരിക്കുകയാണ് സറഫ്.
ഓക്ടോബര്‍ 8ന് എടുത്ത 2813 ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നാല്‍പതാമത് വാര്‍ഷിക സര്‍പ്രൈസ് നറുക്കെടുപ്പില്‍ 2023 ഡിസംബര്‍ 20ന് 40,000 ദിര്‍ഹവും സമ്മാനം ലഭിച്ചു. സറഫ് ആദ്യം ടിക്കറ്റ് എടുത്തത് ഓണ്‍ലൈന്‍ വഴിയാണ്. അന്ന് അദ്ദേഹം ബെംഗളൂരുവില്‍ ആയിരുന്നു. അന്ന് 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ചു അതിന് ശേഷം ദുബായിലേക്ക് താമസം മാറി. ഇപ്പോള്‍ ദുബായില്‍ ഓണ്‍ലൈന്‍ ബിസിനസ് ചെയ്യുകയാണ് സറഫ്. ഇനിയും പരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
