മനാമ: ബഹ്റൈന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ മാറ്റം വരുത്തി. ഇക്കണോമി ക്ലാസില്‍ നിലവില്‍ 23കിലോ ബാഗേജും 23 കിലോ ഹാന്‍ഡ് ലഗ്ഗേജുമാണ് ഇതുവരെ അനുവദിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഇക്കണോമി ക്ലാസില്‍ ഒരാള്‍ക്ക് 46 കിലോ അനുവദിക്കില്ല. ഒക്ടോബര്‍ 27 മുതല്‍ പുതുക്കിയ ബാഗേജ് നിയന്ത്രണം പ്രബല്യത്തില്‍ വരുമെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു.
ഇക്കണോമി ക്ലാസില്‍ തന്നെ മൂന്ന് വിഭാഗങ്ങളായാണ് യാത്രക്കാരുടെ ബാഗേജുകളുടെ തൂക്കം അനുവദിച്ചിട്ടുള്ളത് .ഇതില്‍ ഇക്കോണമി ലൈറ്റ്: 25 കിലോഗ്രാം,ഇക്കോണമി സ്മാര്‍ട്ട്: 30 കിലോഗ്രാം ഇക്കോണമി ഫ്‌ലെക്‌സ്: 35 കിലോഗ്രാം എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള തൂക്കം.
ബിസിനസ് ക്ലാസുകളില്‍ ബിസിനസ് സ്മാര്‍ട്ടില്‍ 40 കിലോഗ്രാമും ബിസിനസ് ഫ്‌ലെക്‌സില്‍ 50 കിലോഗ്രാം ബാഗേജുമാണ് അനുവദിക്കുക. വെയ്റ്റ് അലവന്‍സിനുള്ളില്‍ പരമാവധി 5 ബാഗുകള്‍ യാത്രക്കാര്‍ക്ക് കൊണ്ട് പോകാം.ഓരോ ബാഗുകളും മൊത്തം അളവില്‍ 158 സെന്റിമീറ്ററില്‍ കവിയാന്‍ പാടില്ല. കുട്ടികള്‍ക്ക് 10 കിലോയും സ്‌ട്രോളറും കാര്‍ സീറ്റും അനുവദിച്ചിട്ടുണ്ട്.50 ഇഞ്ച് വരെയുള്ള ടിവികള്‍ ശരിയായി പായ്ക്ക് ചെയ്താല്‍ സ്വീകരിക്കും. വലിയ ടിവികള്‍ ചരക്കുകളായി അയയ്ക്കും.ഒരു ലഗേജും 32 കിലോയില്‍ കൂടാന്‍ പാടില്ല. അമിത ഭാരമുള്ള ബാഗേജിന് അധിക ഫീസ് ഈടാക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
