ദോഹ: ഖത്തറില് അല്-വാസ്ം സീസണ് (അല്-വാസ്മി) നാളെ, ഒക്ടോബര് 16ന്, ബുധനാഴ്ച ഔദ്യോഗികമായി ആരംഭിക്കുമെന്ന് ഖത്തര് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 52 ദിവസം സീസണ് നീണ്ടുനില്ക്കും. അല് വാസ്മി സീസണ് ആരംഭിക്കുന്നതോടെ രാജ്യത്ത് താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പകല് സമയത്ത് ചൂടുള്ള കാലാവസ്ഥയും രാത്രിയില് സൗമ്യമായ കാലാവസ്ഥയും അനുഭവപ്പെടും. ചില സമയങ്ങളില് തണുപ്പുള്ള കാലാവസ്ഥയായിരിക്കും. വരണ്ട വടക്കുപടിഞ്ഞാറന് കാറ്റിനും സാധ്യതയുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
