ദോഹ: ഖത്തറില്‍ മറ്റ് വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കടകള്‍, വീടുകള്‍, പള്ളികള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍ തെറ്റായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ ഇത്തരം നടപടികള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതോറിറ്റി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. വീഡിയോ പങ്കുവെച്ചാണ് മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. യാതൊരു കാരണവശാലും മറ്റ് വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തി റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നാണ് നിര്‍ദേശം.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ (കാല്‍നട യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങള്‍, നടപ്പാതകള്‍, പാലങ്ങള്‍, ഫ്ളൈ ഓവറുകള്‍, അണ്ടര്‍പാസുകള്‍) അനധികൃതമായ പാര്‍ക്കിംഗ്, മെയിന്‍ റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തല്‍, ഗതാഗത തടസ്സം, വെയിറ്റിംഗ് എന്നിവ ഗതാഗത നിയമലംഘനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നു. നിയമലംഘനങ്ങള്‍ക്ക് 300 ഖത്തര്‍ റിയാല്‍ മുതല്‍ 500 ഖത്തര്‍ റിയാല്‍ വരെ പിഴ ഈടാക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
