കാലാവസ്ഥ മാറുന്നു; ഖത്തറില്‍ ശൈത്യകാല ക്യാമ്പിംഗ് രജിസ്‌ട്രേഷന്‍ 15 മുതല്‍

winter camp

ദോഹ: ഖത്തറില്‍ ശൈത്യകാല ക്യാമ്പിംഗ് സീസണിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഈ മാസം ആരംഭിക്കുമെന്ന് ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 5 വരെയാണ് രജിസ്‌ട്രേഷന്‍. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ബാധകമാണ്. ഇത്തവണത്തെ വിന്റര്‍ സീസണ്‍ ക്യാമ്പിംഗ് 2024 നവംബര്‍ 5-ന് ആരംഭിച്ച് 2025 ഏപ്രില്‍ 30 വരെയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ ശീതകാല ക്യാമ്പുകള്‍ അനുവദിക്കുന്നതിനുള്ള ഫീസ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രിയുടെ കരട് തീരുമാനത്തിന് അംഗീകാരം നല്‍കിയെന്നും കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളത്തില്‍ അതോറിറ്റി അറിയിച്ചു. ഇതുപ്രകാരം ക്യാമ്പിംഗിന്റെ ഫീസ് കുറയ്ക്കും. 10,000 ഖത്തര്‍ റിയാല്‍ മുതല്‍ 3,000 ഖത്തര്‍ റിയാല്‍ വരെയായിരിക്കും ഫീസ്. വികലാംഗരെയും വിരമിച്ചവരെയും ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം സെക്യൂരിറ്റി ഡെപ്പോസിറ്റ് എല്ലാവര്‍ക്കും ബാധകമാണ്. 10,000 ഖത്തര്‍ റിയാലാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. ക്യാമ്പ് നീക്കം ചെയ്ത് സൈറ്റ് അതിന്റെ യഥാര്‍ത്ഥ അവസ്ഥയിലേക്ക് തിരികെ നല്‍കിയാല്‍ ഉടന്‍ തന്നെ തുക റീഫണ്ട് ചെയ്യും. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ, MoECC യുടെ ഇലക്ട്രോണിക് ആപ്ലിക്കേഷനായ ‘Beeah’ വഴിയും ഇത്തവണ രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കുമെന്ന് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അഹമ്മദ് അല്‍ ദാഹി പറഞ്ഞു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading