ദോഹ: എം എം എ അലുമ്നി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ആറാമത് ബാഡ്മിറ്റണ്‍ ടൂര്‍ണമെന്റ് അബു ഹമൂര്‍ ഫലസ്തീന്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. എ മെന്‍സ് ഡബിള്‍സ്, ബി മെന്‍സ് ഡബ്ള്‍സ് എന്നീ രണ്ട് ഗ്രൂപ്പുകളിലായി നടന്ന ആവേശകരമായ മല്‍സരങ്ങളില്‍ എ മെന്‍സ് ഗ്രൂപ്പില്‍ റാസി – ജുബൈര്‍ കൂട്ടുകെട്ട് ഒന്നാം സ്ഥാനവും ബി മെന്‍സ് ഡബ്ള്‍സില്‍ മര്‍വാന്‍ – ഷാനിദ് എ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനം മുഹ്‌സിന്‍-റെജില്‍ എന്നിവരും മൂന്നാം സ്ഥാനംന് സലീത്ത്-നിഹാല്‍ എന്നിവരും കരസ്ഥമാക്കി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരങ്ങളില്‍ സുഹൈല്‍-റിഷാദ്, ജാഫര്‍-ഫാര്‍മീസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗവും ലോക കേരള സഭ മെമ്പറുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, എം എം എ ഖത്തര്‍ ചാപ്റ്റര്‍ ചീഫ് പാട്രണ്‍ ഇല്യാസ് എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു.
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും തുടര്‍ന്ന് നടന്ന പരിപാടികള്‍ക്കും എം എം എ ഖത്തര്‍ അലുമിനി പ്രസിഡന്റ് മുഷ്താക്, ജനറല്‍ സെക്രട്ടറി ജാഫര്‍, ട്രഷറര്‍ ആതിഫ്, ഭാരവാഹികളായ ഷമീര്‍ മണ്ണറോട്ട്, നവീദ്, തന്‍വീര്‍, സ്വാലിഹ്, നബീല്‍ , ജാസി, ഷഫീക്ക്, ആദില്‍, സലീത് എന്നിവര്‍ നേതൃത്വം നല്‍കി.
കൂടുതല്‍ ജിസിസി വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
