അബുദാബിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്ക് കൂട്ടി

insurance

അബുദാബി: അബുദാബിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധിപ്പിച്ചു. 40ന് മുകളില്‍ പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് വര്‍ധന. ബേസിക് പാക്കേജിലെ വര്‍ധനവ് പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. വന്‍ തുക നല്‍കി ഇന്‍ഷുറന്‍സ് എടുത്താല്‍ പോലും അത്യാവശ്യത്തിന് ആശുപത്രിയില്‍ പോയാല്‍ ഡോക്ടറെ കാണാനും മരുന്ന് ലഭിക്കാനും മണിക്കൂറുകള്‍ കാത്തിരിക്കണമെന്നും പ്രവാസികള്‍ പറയുന്നു. 60 കഴിഞ്ഞവരുടെ ഇന്‍ഷുറന്‍സ് ബേസിക് പാക്കേജിന് നേരത്തേ 900 ദിര്‍ഹമുണ്ടായിരുന്നത് 9,000 ദിര്‍ഹമാക്കി കൂട്ടി. ചില കമ്പനികള്‍ ഇത് 16,000 ദിര്‍ഹത്തിലേറെയാക്കി.

ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും കമ്പനി ഉടമ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നാണ് നിയമമെങ്കിലും നിരക്കു വര്‍ധിപ്പിച്ചതോടെ ചില കമ്പനികള്‍ ആശ്രിതരുടെ തുക നല്‍കില്ലെന്ന് അറിയിച്ചതാണ് റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്കു വീസ പുതുക്കാനും സാധിക്കില്ല. 18 വയസ്സിനു മുകളിലുള്ള യുവതികള്‍ക്കു മറ്റേണിറ്റി പ്രീമിയം എന്ന പേരില്‍ ആയിരത്തിലേറെ ദിര്‍ഹം കൂടി നല്‍കേണ്ടിവരും. പ്രസവം നിര്‍ത്തിയവരും ഈ തുക നല്‍കണം. ദുബായിലും ഷാര്‍ജയിലും ചെറിയ തുകയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമ്പോഴാണ് അബുദാബിയില്‍ മാത്രം പ്രീമിയം ഇത്രയധികം കൂട്ടുന്നത്. 0- 17 വയസ്സുവരെ 2,500 ദിര്‍ഹം, 18- 40 വയസ്സുവരെ 3,000 ദിര്‍ഹം, 41 മുതല്‍ 59 വയസ്സുവരെ 7,200, 60- 64 വയസ്സുവരെ 16,000, 65ന് മുകളില്‍ 18,000 ദിര്‍ഹവുമാണ് ശരാശരി ഇന്‍ഷുറന്‍സ് പാക്കേജ്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading