കോഴിക്കോട്: അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്നും കുടുംബം ആരോപിക്കുന്നു. അര്‍ജുന്റെ അച്ഛന്‍ പ്രേമന്‍, അമ്മ ഷീല, ഭാര്യ, അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍, സഹോദരങ്ങള്‍ എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം ഇതാദ്യമായാണ് കുടുംബം മാധ്യമങ്ങളെ കാണുന്നത്.
പല ആളുകളും കുടുംബത്തിന്റെ വൈകരികത ചൂഷണം ചെയ്യുകയാണ്. വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണ്. അഞ്ജുവിന് എതിരെ സൈബര്‍ ആക്രമണം ഉണ്ടായി. കുടുംബത്തെ ആക്ഷേപിക്കുകയാണ്.
അര്‍ജുന് 75000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞു പരത്തി. ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. പല കോണില്‍ നിന്നും ഫണ്ട് ശേഖരിക്കുന്നു. ആ ഫണ്ട് ഞങ്ങള്‍ക്ക് വേണ്ട. വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്നും പിന്മാറണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞതും കുടുംബം ചോദ്യം ചെയ്തു. എന്ത് അടിസ്ഥാനത്തില്‍ ആണ് ഇത് പറയുന്നതെന്നും കുടുംബം ചോദിച്ചു. ഫണ്ട് പിരിക്കാന്‍ ശ്രമിക്കുകയാണ്. ഇതില്‍ പലരും വീണു പോകുകയാണ്. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് പണം കിട്ടട്ടെ ചില ആളുകള്‍ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരികയാണെന്നും അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ആരോപിച്ചു.
മാല്‍പെയും മനാഫും നാടകം കളിച്ചു. മനാഫിന് യുട്യൂബ് ചാനല്‍ ഉണ്ട്. ഈ വ്യക്തിയുടെ കൂടെ വന്ന സംഘം ആയി 2000 രൂപ തന്നു. അതും പ്രചരിപ്പിക്കുകയാണ്. അര്‍ജുന്റെ ബൈക്ക് നേരത്തെ നന്നാക്കാന്‍ കൊടുത്തിരുന്നു. അത് നന്നാക്കിയത് മനാഫ് ആണെന്ന് ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ്. അത് യൂട്യൂബിലൂടെ പ്രചരിക്കുകയാണ്. ഞങ്ങളുടെ വൈകാരികത ചൂഷണം ചെയ്യരുത്. ഇനിയും ഇത് തുടര്‍ന്നാല്‍ പ്രതികരിക്കും.തെരച്ചില്‍ ഘട്ടത്തില്‍ അമ്മയുടെ വൈകരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശനങ്ങള്‍ അവരോട് പറഞ്ഞിരുന്നു. ഈശ്വര്‍ മാല്‍പെയുമായി ചേര്‍ന്ന് നടത്തിയ നാടകമായിരുന്നു തിരിച്ചില്‍ നടന്ന സ്ഥലത്ത് കണ്ടതെന്നും ജിതിന്‍ ആരോപിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
