ദോഹ: ഖത്തറില്‍ മെട്രോ ലിങ്ക് സര്‍വീസുകള്‍ വിപുലീകരിച്ചു. മെട്രോ സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണിത്. ദോഹ മെട്രോയുടെ വിവിധ മെട്രോ സ്റ്റേഷനുകളിലേക്ക് കണക്റ്റിവിറ്റി നല്‍കുന്ന ഫീഡര്‍ ബസ് ശൃംഖലയാണ് മെട്രോ ലിങ്ക്.
മെഡിക്കല്‍ കമ്മീഷന്‍, അല്‍ മമൂറ ഏരിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മിഷരിബ് മെട്രോ സ്റ്റേഷനിലേക്കും തിരിച്ചു M101 മെട്രോ ലിങ്ക് സര്‍വീസ് നടത്തും. അല്‍ ലുഖ്ത, ഖത്തറിലെ യുഎസ് എംബസി തുടങ്ങിയ പ്രദേശങ്ങളിലേക്ക് അല്‍ റയ്യാന്‍ അല്‍ ഖദീം മെട്രോ സ്റ്റേഷനില്‍ നിന്ന് M206 മെട്രോ ലിങ്ക് പ്രവര്‍ത്തിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
