മക്ക: സംസ്ഥാന കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. അപേക്ഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ആവശ്യപ്രകാരമാണ് സമയം നീട്ടി നല്‍കിയത്. ഈ മാസം 30 വരെയാണ് സമയം നീട്ടിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടേതാണ് തീരുമാനം. നേരത്തെ സെപ്റ്റംബര്‍ 23 വരെയായിരുന്നു സമയപരിധി അനുവദിച്ചിരുന്നത്.
അതേസമയം സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ 18,835 അപേക്ഷകളാണ് ഓണ്‍ലൈന്‍ വഴി ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതില്‍ 12,990 പേര്‍ ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരാണ്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ 3,768 അപേക്ഷകളും പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകളുടെ 2,077 അപേക്ഷകളുമാണ് ഇതുവരെ ലഭിച്ചത്. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും വിത്തൗട്ട് മഹറം കാറ്റഗറിയിലുള്ളവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
