വിസിറ്റ് ഖത്തര്‍ പാസ് 30 വരെ നീട്ടി

qatar

ദോഹ: ജിസിസിയിലെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കിടിലം ഓഫറുകളുമായി ഖത്തര്‍. വിസിറ്റ് ഖത്തര്‍ പാസ് പദ്ധതിയുടെ ഭാഗമായാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഓഫറിന്റെ ഭാഗമായി ജിസിസി സന്ദര്‍ശകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2024 സെപ്റ്റംബര്‍ 30 വരെ ഭക്ഷണ പാനീയങ്ങള്‍, സൗന്ദര്യ സേവനങ്ങള്‍, ആരോഗ്യം, ശാരീരികക്ഷമത, വിനോദം, റൂം നൈറ്റ്‌സ്, ഷോപ്പിംഗ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 30 മുതല്‍ 50 ശതമാനം വരെ കിഴിവുകളാണ് വിസിറ്റ് ഖത്തര്‍ പാസ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

വിസിറ്റ് ഖത്തര്‍ മൊബൈല്‍ ആപ്പ് വഴി പാസ് സൗജന്യമായി ലഭിക്കും. പോകുന്ന സ്ഥലങ്ങളില്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടിയോ നേരിട്ടോ ഓഫറുകള്‍ റിഡീം ചെയ്യാന്‍ കഴിയും. ഖത്തറിനെ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. വിസിറ്റ് ഖത്തര്‍ പാസിന് മാത്രമായി സെപ്തംബര്‍ മാസത്തിലുടനീളം ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ കാമ്പെയ്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടല്‍ താമസം, ടിക്കറ്റ്, ഡൈനിംഗ് എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഡീലുകള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading