ദോഹ: ഖത്തറിലെ പ്രധാന ടണല്‍ താല്‍ക്കാലികമായി അടച്ചു. കോര്‍ണിഷില്‍ നിന്ന് റാസ് അബു അബൗദ് എക്സ്പ്രസ് വേയിലേക്ക് പോകുന്ന ഒരു ദിശയിലുള്ള ടണലാണ് താല്‍ക്കാലികമായി അടച്ചത്.
അല്‍ റുഫ ഇന്റര്‍സെക്ഷനില്‍ നിന്ന് റാസ് അബു അബൗദ് എക്സ്പ്രസ് വേയിലേക്ക് ഒരു ദിശയിലുള്ള മൂന്ന് പാതകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്നും പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു.
2024 സെപ്റ്റംബര്‍ 26, വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.00മുതല്‍ 2024 സെപ്റ്റംബര്‍ 29, ഞായറാഴ്ച രാവിലെ 6 വരെയാണ് റോഡ് അടച്ചിടുന്നത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി.
