ആംബുലൻസ് സർവീസ് ഇനി ഫ്രീ അല്ല;ചാർജ് നിശ്ചയിച്ച് കേരളം,മിനിമം 600 രൂപ

Screenshot 20240925 180619

തിരുവനന്തപുരം: കേരളത്തിൽ ആംബുലൻസിന് ചാർജ് നിശ്ചയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലൻസ് സേവനത്തിന് താരിഫ് ഏർപ്പെടുത്തുന്നത്. ആംബുലൻസിന് താരിഫ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി.

വെന്റിലേറ്റർ സൗകര്യമുള്ള എയർ കണ്ടീഷൻഡ് ആംബുലൻസിന് മിനിമം ചാർജ് 2500 രൂപയും (10.കി.മീ) പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും അധികചാർജായി 50 രൂപയും നിരക്കേർപ്പെടുത്തും. വെന്റിലേറ്റർ അടക്കമുള്ള ഹൈ എന്റ് വാഹനങ്ങളുടെ നിരക്കാണിത്. വെന്റിലേറ്ററില്ലാത്ത ഓക്സിജൻ സൗകര്യമുള്ള സാധാരണ എയർകണ്ടീഷൻഡ് ആംബുലൻസിന് മിനിമം ചാർജ് 1500 രൂപയും അധിക കിലോ മീറ്ററിന് 40 രൂപയും വെയിറ്റിങ് ചാർജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും വീതമായിരിക്കും.

ചെറിയ ഒമ്നി പോലുള്ള എസി ആംബുലൻസിന് 800 രൂപയായിരിക്കും നിരക്ക്. വെയിറ്റിങ് ചാർജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 200 രൂപയും അധിക കിലോ മീറ്ററിന് 25 രൂപയും ആയിരിക്കും. ഇതേ വിഭാഗത്തിലെ നോൺ എസി വാഹനങ്ങൾക്ക് 600രൂപയും ആയിരിക്കും മിനിമം ചാർജ്. വെയിറ്റിങ് ചാർജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും 150 രൂപയും അധിക കിലോ മീറ്ററിന് 20 രൂപയും ആയിരിക്കും. ആർ.സി.സിയിലേക്ക് വരുന്ന രോഗികൾക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ വീതം ഇളവ് ലഭിക്കും. ഡ്രൈവർമാർക്ക് ഐഡന്റിറ്റി കാർഡും യൂണിഫോമും നിർബന്ധമാക്കും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like