പ്രവാസികൾക്ക് തിരിച്ചടി; ഖത്തറിലെ സ്വകാര്യ മേഖലയിൽ ആറ് മാസത്തിനകം സ്വദേശിവത്ക്കരണം

IMG 20240615 WA0035

ദോഹ: ഖത്തറിലെ സ്വാകാര്യ തൊഴിൽ മേഖലകളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കാൻ തീരുമാനം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സ്വകാര്യ മേഖലയിലെ ജോലികൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച് 2024 ലെ നിയമം (12) ഉത്തരവ് പുറത്തിറക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും.

തന്ത്രപരമായ നിക്ഷേപങ്ങൾ സുഗമമാക്കുന്നതിലൂടെയും ഖത്തർ പൗരന്മാർക്ക് തൊഴിലിനും പരിശീലനത്തിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.  ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായാണ് നടപടി. 

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശിവത്ക്കരണം നടപ്പിലാക്കും. ദേശീയ തൊഴിലാളികളുടെ ഫലപ്രദമായ പങ്കാളിത്തം ഗണ്യമായി വർദ്ധിപ്പിക്കാനാണ് തീരുമാനം ലക്ഷ്യമിടുന്നത്. ഖത്തറികൾക്കും ഖത്തരി വനിതകളുടെ കുട്ടികൾക്കും പുതിയ തൊഴിലവസരങ്ങൾ തുറക്കും. അതേസമയം മലയാളികൾ ഉൾപ്പടെയുള്ള ഖത്തറിലെ പ്രവാസികൾക്ക് നടപടി തിരിച്ചടിയാണ്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading