ദോഹ: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആകാശ എയറിന് (ക്യുപി, മുംബൈ ഇൻ്റർനാഷണൽ) കാരണം കാണിക്കൽ നോട്ടീസ് നൽകി. റൂട്ട് ഗൈഡില്ലാതെ വിമാനങ്ങൾ ഓടിച്ചതിനാണ് നോട്ടീസ്. ആവശ്യമായ റെഗുലേറ്ററി അനുമതികളില്ലാതെ പരിശീലന സെഷനുകൾ നടത്തിയതായും ഓഡിറ്റ് കണ്ടെത്തിയിരുന്നു. സിവിൽ ഏവിയേഷൻ റെഗുലേഷൻസ് 7/I/VII, 7/1/1, എയർക്രാഫ്റ്റ് റൂൾസിൻ്റെ (1937) റൂൾ 140C എന്നിവ ലംഘിച്ചതായും അതോറിറ്റി കണ്ടെത്തി. ഏഴ് ദിവസത്തിനകം ലംഘനങ്ങളിൽ വിശദീകരണം നൽകണമെന്നാണ് നിർദേശം.
2022 ഓഗസ്റ്റിലാണ് ആകാശ എയർ ആദ്യത്തെ ആഭ്യന്തര ഫ്ലൈറ്റുകൾ ആരംഭിച്ചത്. 2024 മാർച്ചിൽ അന്താരാഷ്ട്ര സർവീസുകളും ആരംഭിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നിലവിൽ ആകാശ എയർ സർവീസ് നടത്തുന്നുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
