മുംബൈ: ഖത്തറിലേക്കുള്ള യാത്രക്കിടെ ഒന്‍പത് വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസെടുത്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ മുംബൈ പോലീസാണ് കേസെടുത്തത്. ഖത്തറിലുള്ള യുവതിയാണ് പ്രതിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2022ലാണ് കേസിനാസ്പദമായ സംഭവം. കുറ്റാരോപിതയായ യുവതി ഭര്‍ത്താവുമായി വേര്‍പിരിയുകയും 2022ല്‍ ഒരു മാസത്തേക്ക് മകനെ ഖത്തറിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഈ കാലയളവിലാണ് പീഡനം നടന്നത്. ഒരു എന്‍ജിഒയുമായി നടന്ന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഇക്കാര്യം പങ്കുവെച്ചത്. തുടര്‍ന്ന് പിതാവ് മുംബൈ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
യാത്രക്കിടെ അമ്മയുടെ പുരുഷ സുഹൃത്ത് ആണ്‍കുട്ടിയെ അശ്ശീല ദൃശ്യങ്ങള്‍ കാണിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തതായാണ് പരാതി. എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മുംബൈയില്‍ തിരിച്ചെത്തിയ കുട്ടി മാനസികമായി തളര്‍ന്നിരുന്നു. തുടര്‍ന്ന് പിതാവ് എന്‍ജിഒയുടെ സഹായം തേടി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 377, 506(2), 109, 34 എന്നീ വകുപ്പുകളും പോക്സോ സെക്ഷന്‍ 4, 8, 12, 17 എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
