ദോഹ: ഖത്തര്‍ മുനിസിപ്പാലിറ്റി രാജ്യത്തെ ബീച്ചുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. സന്ദര്‍ശകര്‍ക്കായി 28 ബീച്ചുകള്‍ തയ്യാറാണെന്നും മന്ത്രാലയം വ്യക്തമാക്കി.
നടപ്പാതകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, വോളിബോള്‍ ഗ്രൗണ്ടുകള്‍, ഫുഡ് കിയോസ്‌കുകള്‍, BBQ ഏരിയകള്‍, ഷേഡുള്ള ഭക്ഷണ സ്ഥലങ്ങള്‍, പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍, വിശ്രമമുറികളും ഷവറുകളും, കൂടാതെ ലൈറ്റിംഗ് എന്നിവയും ബീച്ചുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
അല്‍ ഷമാല്‍ ബീച്ച്, അല്‍ യൂസിഫിയ ബീച്ച്, അല്‍ ആരിഷ് ബീച്ച്, മാരിഹ് ബീച്ച്, റാസ് മത്ബഖ് ബീച്ച്, സെക്രീത് ബീച്ച്, ദുഖാന്‍ ബീച്ച്, ഉമ്മു ഹിഷ് ബീച്ച്, ഉമ്മു ബാബ് ബീച്ച്, അല്‍ ഖറൈജ് പബ്ലിക് ബീച്ച്, അബു സമ്‌റ ബീച്ച് എന്നിവയാണ് സര്‍വീസുകളുള്ള 28 ബീച്ചുകള്‍.
അല്‍ മഫ്ജര്‍ ബീച്ച്, അല്‍ ഘരിയ പബ്ലിക് ബീച്ച്, ഫുവൈരിത്ത് ബീച്ച്, അല്‍ മുറുന ബീച്ച്, അല്‍ ജസ്സാസിയ ബീച്ച്, അല്‍ മംലാഹ ബീച്ച്, അരീദ ബീച്ച്, അല്‍ ഫര്‍ക്കിയ ബീച്ച് (കുടുംബങ്ങള്‍), സാഫ് അല്‍ ടൗക്ക് ബീച്ച്, റാസ് നൗഫ് ബീച്ച്, സിമൈസ്മ ബീച്ച് , റാസ് അബു അബൗദ് 974 ബീച്ച്, അബു ഫന്താസ് ബീച്ച്, അല്‍ വക്ര പബ്ലിക് ബീച്ച്, ഉമ്മു ഹൗള്‍ ഫാമിലി ബീച്ച്, സീലൈന്‍ പബ്ലിക് ബീച്ച് എന്നിവയാണ് മറ്റ് ബീച്ചുകള്‍.
ദോഹയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയുള്ള റാസ് അബു അബൗദ് 974 ബീച്ചില്‍ രണ്ട് ദിവസം (ശനി, ചൊവ്വ) സ്ത്രീകള്‍ക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുണ്ട്. അല്‍ മംലാഹ ബീച്ച് സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്. ദോഹയില്‍ നിന്ന് 107 കിലോമീറ്റര്‍ അകലെ അല്‍ ഷമാല്‍ മുനിസിപ്പാലിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബീച്ച് ദിവസവും രാവിലെ 9 മുതല്‍ രാത്രി 10 വരെ തുറന്നിരിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
