മസ്‌കത്ത്: ജിസിസി മേഖലകളില്‍ കുറഞ്ഞ വിമാന നിരക്കുമായി സലാം എയര്‍. എയര്‍ലൈന്‍സിന്റെ ലോ ഫെയര്‍ മെഗാ സെയില്‍ പ്രമോഷന് തുടക്കമായി. പരിമിത കാലത്തേക്കാണ് ഓഫര്‍ സെയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
സെപ്തംബര്‍ 16 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ക്ക് ഓഫര്‍ ലഭിക്കും. ദോഹ, ദുബായ്, ഫുജൈറ, ബഹ്‌റൈന്‍, കുവൈത്ത്, ദമാം, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്കുള്ള വിമാന ടിക്കറ്റിനാണ് നിരക്കിളവുള്ളത്. യാത്രകള്‍ക്ക് മൂന്ന് ദിവസം മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്നാണ് വ്യവസ്ഥ. എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയുള്ള ബുക്കിംഗുകള്‍ക്കാണ് ഇളവ് ലഭിക്കുക.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
