അബുദാബി: യുഎഇയില്‍ കേസുകളില്‍പ്പെട്ട് യാത്രാ വിലക്കുള്ളവര്‍ക്കായി പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. സീറോ ഗവണ്‍മെന്റ് ബ്യൂറോക്രസി സംരഭത്തിന്റെ ഭാഗമായാണ് നടപടി.
യോഗ്യരായ വ്യക്തികള്‍ക്ക് യാത്രാ വിലക്കുകള്‍ സ്വയമേ നീക്കം ചെയ്യപ്പെടുമെന്നതാണ് പ്രധാന മാറ്റം. യാത്രാ വിലക്ക് നീക്കുന്നതിനായി പ്രത്യേക അപേക്ഷകള്‍ നല്‍കേണ്ടതില്ലെന്നും കേസ് തീര്‍ന്നാല്‍ യാത്രാ വിലക്ക് നീങ്ങുമെന്നും യുഎഇ നീതിന്യായ മന്ത്രാലയം അറിയിച്ചു.
നേരത്തെ ക്ലിയറന്‍സ് പേപ്പറും മറ്റ് ചില അനുബന്ധരേഖകളും സമര്‍പ്പിച്ചാല്‍ മാത്രമേ യാത്രാ വിലക്ക് നീങ്ങുമായിരുന്നുള്ളു. എന്നാല്‍ ഇനി ഇത്തരം രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. കേസ് തീര്‍ന്നാല്‍ ഉടന്‍ യാത്രാ നിരോധനം നീക്കം ചെയ്യാനാണ് പുതിയ ഉത്തരവ്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
