അബുദാബി: യുഎഇയില്‍ പൊതുമാപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. പൊതുമാപ്പ് നേടാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പൊതുമാപ്പിനായി രജിസറ്റര്‍ ചെയ്യാനെന്ന പേരില്‍ വ്യാജ ലിങ്കുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും പലര്‍ക്കും ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള വ്യാജ ലിങ്കുകളില്‍ കയറരുതെന്നും വ്യക്തിഗത, ബാങ്ക് വിവരങ്ങള്‍ നല്‍കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം രാജ്യത്ത് പൊതുമാപ്പിന്റെ നടപടിക്രമങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
