മനാമ: ബഹ്റൈനില്‍ എത്തുന്ന പ്രവാസികള്‍ക്ക് ഇനി ബാങ്ക് അക്കൗണ്ടുകള്‍ എളുപ്പത്തില്‍ തുടങ്ങാനാകും. രാജ്യത്ത് എത്തുന്ന പ്രവാസികള്‍ക്ക് ഇന്റര്‍നാഷനല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഐബാന്‍) നല്‍കുന്നതിന് സൗകര്യമൊരുക്കുന്നതായി ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) അറിയിച്ചു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനുമായും സ്വകാര്യ മേഖലയുമായും സഹകരിച്ചാണ് പുതിയ സംവിധാനമൊരുക്കുക.
തൊഴിലുടമകള്‍ക്ക് ഇടപാടുകള്‍ സുഗമമാക്കുന്നതിനും തൊഴിലാളികളുടേയും തൊഴിലുടമകളുടേയും അവകാശങ്ങള്‍ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ബാങ്കിങ് മാര്‍ഗങ്ങളിലൂടെ വേതനം കൈമാറ്റം ചെയ്യാന്‍ സൗകര്യമൊരുക്കുന്നതടക്കമുള്ള നടപടികള്‍ രാജ്യത്ത് ആരംഭിച്ചിരുന്നു.
അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന ഓരോ പ്രവാസി തൊഴിലാളികള്‍ക്കും ഒരു ഐബിഎന്‍ നല്‍കും. പേയ്മെന്റ് രേഖകളുടെ ഡോക്യുമെന്റേഷന്‍ ഉറപ്പാക്കുന്നതിനും, വേതന പെയ്മെന്റുമായി ബന്ധപ്പെട്ട നിയമപരമായ തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനും, വ്യവഹാര പ്രക്രിയകള്‍ വേഗത്തിലാക്കുന്നതിനും തൊഴിലുടമകളെ സഹായിക്കുന്നതിന് അധിക സൗകര്യങ്ങള്‍ നല്‍കാനുമാണ് സംരംഭം ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും, http://www.lmra.gov.bh എന്നതില്‍ അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ 17506055 എന്ന നമ്പറില്‍ അതോറിറ്റിയുടെ കോള്‍ സെന്ററുമായും ബന്ധപ്പെടാം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
