ദോഹ മാരത്തണ്‍ 2025 ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ലിങ്ക് ഇതാ

Screenshot 20240807 1035357E4

ദോഹ: ദോഹ മാരത്തണ്‍ 2025 നുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 2025 ജനുവരി 17-ന് ഷെഡ്യൂള്‍ ചെയ്ത ദോഹ മാരത്തണിന്റെ 14-ാമത് എഡിഷന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചതായി ഓറീഡോ ഖത്തര്‍ പ്രഖ്യാപിച്ചു. 15,000-ലധികം ആളുകളുടെ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. നാലോ അതിലധികമോ ഗ്രൂപ്പുകള്‍ക്ക് 25 ശതമാനം അധിക കിഴിവോടെ, 85 ഖത്തര്‍ റിയാല്‍ ഫീസില്‍ രജിസ്റ്റര്‍ ചെയ്യാം.

രജിസ്ട്രേഷൻ ലിങ്ക്: https://www.dohamarathonooredoo.com/event/ooredoo-doha-marathon-2025/

ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട് & കണ്‍വെന്‍ഷന്‍ ഹോട്ടലിന്റെ പാര്‍ക്കില്‍ നിന്നാണ് മാരത്തണ്‍ ആരംഭിക്കുന്നത്. ഫുള്‍ മാരത്തണ്‍ (42 കി.മീ.), ഹാഫ് മാരത്തണ്‍ (21 കി.മീ), 10 കി.മീ, 5 കി.മീ, കൂടാതെ രണ്ട് യൂത്ത് റേസുകള്‍ 13-17 വയസ് പ്രായമുള്ളവര്‍ക്കുള്ള 5 കി.മീ ഓട്ടവും 13 വയസ്സിന് താഴെയുള്ളവര്‍ക്ക് 1 കി.മീ ഓട്ടവും മാരത്തണില്‍ സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading