സ്വകാര്യ വിവരങ്ങള്‍ ഫോണിലൂടെ പങ്കുവെയ്ക്കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

IMG 20240804 WA0025

ദോഹ: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഫോണിലൂടെ പങ്കുവെയ്ക്കരുത്. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയം പുറത്തിറക്കി.

നിങ്ങളുടെ പണം, അല്ലെങ്കില്‍ സ്വത്തുക്കള്‍, നിങ്ങളുടെ ഉടമസ്ഥതയിലുള്ള ആസ്തികള്‍ എന്നിവ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പ് രീതിയാണ് സ്‌കാം. ഫോണിലൂടെയോ. ഇന്റര്‍നെറ്റ്, ഇ-മെയില്‍ മുഖേനയോ നേരിട്ടോ തട്ടിപ്പുകള്‍ നടത്താന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ അനുകിരച്ചും തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ എല്ലാ ഔദ്യോഗിക വെബ്‌സൈറ്റുകളും അവസാനിക്കുന്നത് gov.qa എന്നാണെന്നും മന്ത്രാലയം അറിയിച്ചു.

  • ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കബളിക്കപ്പെടാതിരിക്കാന്‍ ഡൊമെയ്ന്‍, URL എന്നിവ പരിശോധിക്കുക.
  • മിക്കപ്പോഴും സെര്‍ച്ച് എഞ്ചിനുകളില്‍ പരസ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വെബ്‌സൈറ്റുകള്‍ ലഭിക്കും. ഇത്തരം വെബ്‌സൈറ്റുകളില്‍ ജാഗ്രത പാലിക്കുക.
  • രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഇലക്ടോണിക്/ ഡിജിറ്റല്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുക.
  • ഡിജിറ്റല്‍ അക്കൗണ്ടുകളില്‍ ശക്തമായ പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുക.
  • ഇലക്ട്രോണിക് ഉപരണങ്ങളില്‍ ഏറ്റവും പുതിയ സോഫ്‌റ്റൈ്വയറുകള്‍ അപ്‌ഡേറ്റ് ചെയ്യുക.
  • പബ്ലിക് വൈ-ഫൈ കണക്റ്റ് ചെയ്യുന്നത് ഒഴിവാക്കുക.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading