ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ലൂടെയുള്ള യാത്രാ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. രാജ്യത്തെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇ-ഗേറ്റ്‌സ് സേവനം ഉപയോഗിച്ച് വേഗത്തില്‍ നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ പാസ്‌പോര്‍ട്ടുകളോ ഖത്തര്‍ ഐഡി കാര്‍ഡുകളോ ഉപയോഗിച്ച് ഇ-ഗേറ്റുകളിലൂടെ സുഗമമായി കടന്നുപോകാന്‍ കഴിയും. ഇ-ഗേറ്റുകളുടെ ആദ്യഭാഗത്ത് പാസ്‌പോര്‍ട്ട്/ ക്യുഐഡി സ്‌കാന്‍ ചെയ്ത് ഓട്ടോമേറ്റിക് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ഗേറ്റുകള്‍ തുറക്കും. ഇതുവഴി നടപടിക്രമങ്ങള്‍ക്ക് നീണ്ട ക്യൂ കാത്ത് നില്‍ക്കാതെ യാത്ര ചെയ്യാനാവും. രാജ്യത്തുള്ളവരുടെ യാത്ര നടപടികള്‍ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
