റിയാദ്: സൗദി അറേബ്യയിലെ വാഹനങ്ങളില്‍ മാഗ്നറ്റിക് ഫോണ്‍ ഹോള്‍ഡറുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം. ചില ഫോണ്‍ ഹോള്‍ഡറുകള്‍ ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി സൗദി വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. സ്റ്റിയറിങ് വീലില്‍ ഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പതിമൂവായിരത്തിലധികം മാഗ്നറ്റിക് ഫോണ്‍ ഹോള്‍ഡറുകള്‍ ഉപയോഗിക്കുന്നതിനാണ് നിരോധനം.
വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ സ്റ്റിയറിങ്ങുകളില്‍ ഘടിപ്പിച്ച ഫോണ്‍ ഹോള്‍ഡറുകള്‍ പുറത്തേക്ക് തെറിച്ച് യാത്രക്കാരന് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്‍ ഹോള്‍ഡറുകള്‍ നിരോധിച്ചവയാണോ എന്ന് മന്ത്രാലയത്തിന്റെ Recalls.sa എന്ന വെബ്‌സൈറ്റിലൂടെ അറിയാന്‍ കഴിയും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
