അബുദാബി: യുഎഇയില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സര്‍ക്കാര്‍ ഫീസുകള്‍ അബുദാബി പൂര്‍ണമായും ഒഴിവാക്കി. മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലന്‍സ് സര്‍വീസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ഫീസാണ് ഒഴിവാക്കിയത്. ഇനി എയര്‍ കാര്‍ഗോ ഫീസ് മാത്രം അടച്ച് മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലേക്ക് എത്തിക്കാനാവും.
അതേസമയം മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നനതിന് ഭീമമായ തുകയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. എയര്‍ ഇന്ത്യയ്ക്ക് 74,100 രൂപ, എയര്‍ അറേബ്യയും ഇന്‍ഡിഗോയും 54,500 രൂപ, ഇത്തിഹാദ് എയര്‍വേസില്‍ 86,300 രൂപ എന്നിങ്ങനെയാണ് നിരക്ക്. കുറഞ്ഞ ശമ്പളത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മൃതദേഹങ്ങല്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ചില സന്ദര്‍ഭങ്ങളില്‍ നാട്ടിലേക്ക് എത്തിക്കുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
