യുഎഇ: അന്താരാഷ്ട്ര സൈബര്‍ തട്ടിപ്പ് സംഘത്തെ ഷാര്‍ജ പോലീസ് പിടികൂടി. തട്ടിപ്പ് സംഘത്തില്‍ നിന്ന് 3 മില്യണ്‍ ദിര്‍ഹവും പോലീസ് പിടിച്ചെടുത്തു. യുഎഇക്ക് പുറത്ത് നിന്നാണ് അഞ്ചംഗ സംഘം പ്രവര്‍ത്തിക്കുന്നതെന്നും ഷാര്‍ജ പോലീസ് അറിയിച്ചു.
173 എന്ന നമ്പറിന്റെ മറവിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ (ഫിഷിംഗില്‍ ) വീഴാതിരിക്കാന്‍ അജ്ഞാത വ്യക്തികളുമായി ഇടപഴകുന്നതില്‍ ജാഗ്രത പാലിക്കണമെന്നും ഷാര്‍ജ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും ജോലി ഒഴിവുകൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
