ഷാര്‍ജ: ഷാര്‍ജയിലെ അല്‍ മംസാര്‍ ബീച്ചില്‍ നീന്തുന്നതിനിടെ ഇന്ത്യക്കാരന്‍ മുങ്ങിമരിച്ചു. 25 വയസ്സുള്ള യുവാവാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മരണത്തിന്റെ കാരണം കണ്ടെത്താന്‍ ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡിന്റഎ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
വിവരം ലഭിച്ചയുടന്‍ സംഭവസ്ഥലത്ത് എത്തിയ അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ചാനലിൽ ജോയിൻ ചെയ്യൂ
