ഡല്‍ഹി: ഭീമ കൊറേഗാവ് അക്രമ കേസില്‍ യുഎപിഎ ചുമത്തി വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, എസ് വി എന്‍ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 20 ലക്ഷം രൂപയുടെ മേലാണ് സുപ്രീം കോടതി ഗൗതം നവ്ലാഖയ്ക്ക് ജാമ്യം അനുവദിച്ചത്.
നവ്ലാഖയ്ക്ക് ജാമ്യം അനുവദിച്ച ഡിസംബറിലെ മുംബൈ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബര്‍ 31 ന് പുനെയില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സമ്മേളനത്തില്‍ നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്ക് ഭീമ കൊറേഗാവില്‍ നടന്ന അക്രമവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2020 ഏപ്രില്‍ 14 നാണ് പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ നവ്ലാഖയെ എന്‍ഐഐ അറസ്റ്റ് ചെയ്തത്.
