അബുദാബി: സൗദി അറേബ്യയിലെ വിപണിയില്‍ നിന്ന് പിന്‍വലിച്ച ബോണ്‍ടും എന്ന പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസിന് യുഎഇയിലും വിലക്കേര്‍പ്പെടുത്തി. അബുദാബിയിലെ വിപണികളില്‍ ബോണ്‍ടും ബ്രാന്‍ഡിന്റെ മയോണൈസ് പിന്‍വലിച്ചു. അബുദാബി അഗ്രിക്കള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അനാരോഗ്യകരവും സുരക്ഷിതമല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ പ്രവേശിക്കുന്നത് തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും അതോറിറ്റി വ്യക്തമാക്കി.
75 പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് സൗദിയില്‍ പ്രമുഖ ബ്രാന്‍ഡിന്റെ മയോണൈസിന് വിലക്കേര്‍പ്പെടുത്തിയത്. വിദഗ്ദ പരിശോധനയില്‍ മയോണൈസില്‍ നിന്നാണ് വിഷബാധയേറ്റത് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
