റിയാദ്: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ ഒരു പൗരന് സൗദി കോടതി 15 വര്‍ഷം തടവും പിഴയും വിധിച്ചു. ആംഫെറ്റാമൈന്‍ എന്ന സൈക്കോട്രോപിക് പദാര്‍ത്ഥം കടത്തിയതിനും കൈവശം വച്ചതിനുമാണ് ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയില്‍ രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.
