മക്ക: ഹജ്ജിന് അനുമതിയില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്നും സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 2 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം അറിയിച്ചു.
തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിയമലംഘകര്‍ക്ക് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും അനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുക തുടങ്ങിയ എല്ലാ നിയമലംഘനങ്ങല്‍ക്കും പിഴ ചുമത്തുമെന്നും അതോറിറ്റി അറിയിച്ചു.
