അരളിപ്പൂവിന് വിലക്ക്; ക്ഷേത്രങ്ങളില്‍ ഇനി ഉപയോഗിക്കില്ലെന്ന് തിരുവിതാംകൂര്‍,മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍

img 20240509 wa0029

കോഴിക്കോട്: തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അരളിപ്പൂവിന് വിലക്കേര്‍പ്പെടുത്തി. ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല. നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കുന്നതാണ് വിലക്കിയത്. തുളസി, പിച്ചി പൂവുകള്‍ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. എന്നാല്‍ പൂജയ്ക്ക് അരളി ഉപയോഗിക്കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. നാളെ മുതല്‍ ക്ഷേത്രത്തില്‍ നിരോധനം നടപ്പിലാക്കും.

അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരിച്ചതിന് പിന്നാലെയാണിത്. പത്തനംതിട്ടയില്‍ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തിരുന്നു. തുടര്‍ന്ന് അരളിയിലെ വിഷാംശം ചര്‍ച്ചയായതും ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്നതിനും പിന്നാലെയാണ് നിരോധനം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading