കുവൈത്ത് സിറ്റി: കുവൈത്തില്‍ സബ്സിഡിയുള്ള ഡീസല്‍ അനധികൃതമായി വിറ്റ ആറ് പ്രവാസികള്‍ അറസ്റ്റിലായി. ഏഷ്യന്‍ പൗരത്വമുള്ള പ്രവാസികളാണ് പിടിയിലായത്. കുറഞ്ഞ വിലയ്ക്ക് സബ്സിഡിയുള്ള ഡീസല്‍ അനധികൃതമായി വിറ്റതിന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനാണ് പ്രവാസികളായ പ്രതികളെ പിടികൂടിയത്. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.
അല്‍-അഹമ്മദി ഗവര്‍ണറേറ്റിലും ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലും നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ അറസ്റ്റിലായത്. നിയമപരമായ ചട്ടങ്ങള്‍ ലംഘിച്ച് ആവശ്യമായ ലൈസന്‍സില്ലാതെ സബ്സിഡിയുള്ള ഡീസല്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
