പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയം 78.69% വിജയം; 39,242 പേര്‍ക്ക് ഫുള്‍ എ പ്ലസ്

screenshot 20240508 1620337e2 1

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി- വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 4.26 ശതമാനത്തിന്റെ ഇത്തവണ. 39,242 പേര്‍ക്ക് ഫുള്‍ എ പ്ലസ് സ്വന്തമാക്കി. 3,73755 പേരാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94, 888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ശതമാനമായിരുന്നു. സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്‌സ് 76.11ശതമാനവുമാണ് വിജയം. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എറണാകുളം ജില്ല ഏറ്റവും കൂടുതല്‍ വിജയശതമാനം നേടി . സംസ്ഥാനത്ത് 63 സ്‌കൂളുകള്‍ 100ശതമാനം വിജയം നേടി.


ഹയർ സെക്കൻഡറി പരീക്ഷാ ഫലം http://www.prd.kerala.gov.in, http://www.keralaresults.nic.in, http://www.result.kerala.gov.in, http://www.examresults.kerala.gov.in, http://www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം http://www.keralaresults.nic.in, http://www.vhse.kerala.gov.in, http://www.results.kite.kerala.gov.in, http://www.prd.kerala.gov.in, http://www.examresults.kerala.gov.in, http://www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

You May Also Like

  • കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading