അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനഃരാരംഭിച്ചു; അടുത്ത നറുക്കെടുപ്പ് ജൂണ്‍ 3 ന്

img 20240401 wa0017

അബുദാബി: അബുദാബിയിലെ ജനപ്രിയ റാഫിള്‍ നറുക്കെടുപ്പായ ബിഗ് ടിക്കറ്റിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. നറുക്കെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചതായും അടുത്ത തത്സമയ നറുക്കെടുപ്പ് ജൂണ്‍ 3 ന് നിശ്ചയിച്ചതായും റാഫിള്‍ ഓപ്പറേറ്റര്‍ അറിയിച്ചു.

യുഎഇ റെഗുലേറ്ററി ഗെയിമിങ് നിബന്ധനകള്‍ക്ക് വിധേയമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് നറുക്കെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. യുഎഇയിലെ എല്ലാ പ്രമുഖ സ്വകാര്യ റാഫിള്‍ ഡ്രോ ഓപ്പറേറ്റര്‍മാരും 2024ന്റെ തുടക്കത്തില്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.

അതേസമയം മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന നറുക്കെടുപ്പിനായി ടിക്കറ്റ് വാങ്ങുന്ന എല്ലാവര്‍ക്കും 10 മില്യണ്‍ ദിര്‍ഹം നേടാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കുമെന്നും റാഫിള്‍ ഓപ്പറേറ്റര്‍ പറഞ്ഞു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading