ഒമാനില്‍ വാഹനാപകടം: മലയാളി ഉൾപ്പടെ മൂന്ന് പേർ മരിച്ചു ; 15 പേര്‍ക്ക് പരിക്ക്

img 20240509 wa0010

മസ്‌കത്ത്: ഒമാനില്‍ വന്‍ വാഹനാപകടം. ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറ്റിലെ ലിവ വിലായത്തില്‍ ഇന്നലെയായിരുന്നു അപകടം. ഒരു ട്രക്ക് 11 വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു. പരിക്കേറ്റവരെ സോഹാർ ആശുപത്രിയിലേക്ക് മാറ്റി.  

രണ്ട് ഒമാനികളും ഒരു പ്രവാസിയുമാണ് മരിച്ചതെന്നാണ് വിവരം. മലയാളിയാണ് മരിച്ചത്. പാലക്കാട് സ്വദേശി സുനിൽ ആണ്  മരണപ്പെട്ടത്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ട്രക്ക് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ട്രക്ക് ഡ്രൈവർ എതിർ ദിശയിൽ വാഹനം ഓടിച്ചതാണ് അപകടകാരണം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading