ദുബായ്: ദുബായില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ചില ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം പ്രഖ്യാപിച്ചു. ചില ആരോഗ്യകേന്ദ്രങ്ങള്‍ അടച്ചിടുന്നതായും ദുബായ് ഹെല്‍ത്ത് അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ മുന്‍കൂട്ടി കേന്ദ്രങ്ങളില്‍ വിളിച്ച് പ്രവര്‍ത്തന സമയം പരിശോധിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ദുബായ് ഹെല്‍ത്ത് ഹോസ്പിറ്റലുകള്‍, ആംബുലേറ്ററി ഹെല്‍ത്ത് സെന്ററുകള്‍, മെഡിക്കല്‍ ഫിറ്റ്നസ് സെന്ററുകള്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് മുമ്പ് 80060 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ദുബായ് ഹെല്‍ത്ത് ആപ്പ് വഴി ടെലി ഹെല്‍ത്ത് സേവനം ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആംബുലേറ്ററി ഹെല്‍ത്ത് സെന്ററുകള്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
1) അല്‍ ബദാ ഹെല്‍ത്ത് സെന്റര്‍, അല്‍ മിസാര്‍ ഹെല്‍ത്ത് സെന്റര്‍, ഉമ്മു സുഖീം ഹെല്‍ത്ത് സെന്റര്‍- രാവിലെ 7:30 മുതല്‍ രാത്രി 8 വരെ
2) അല്‍ ലുസൈലി ഹെല്‍ത്ത് സെന്റര്‍: രാവിലെ 7:30 മുതല്‍ വൈകിട്ട് 6 വരെ
3) തലസീമിയ സെന്റര്‍: രാവിലെ 7:30 മുതല്‍ രാത്രി 9 വരെ
4) രക്തദാന കേന്ദ്രം: രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ തുറക്കും
മെഡിക്കല്‍ ഫിറ്റ്നസ് സെന്ററുകള്‍: അല്‍ ലുസൈലി മെഡിക്കല്‍ ഫിറ്റ്നസ് സെന്റര്‍, സബീല്‍ മെഡിക്കല്‍ ഫിറ്റ്നസ് സെന്റര്‍, സിറ്റി വാക്ക് ബ്രാഞ്ച് ഒഴികെയുള്ളവയില്‍ സേവനം ലഭ്യമാകും
നാദ് അല്‍ ഹമര്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ ബര്‍ഷ ഹെല്‍ത്ത് സെന്റര്‍, അല്‍ ജലീല കുട്ടികളുടെ ആശുപത്രി, റാഷിദ് ആശുപത്രി, ദുബായ് ഹോസ്പിറ്റല്‍, ജബല്‍ അലി ആശുപത്രി, ലത്തീഫ ആശുപത്രി, ഹത്ത ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ അടിയന്തര സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാകും
