ഷാർജയിൽ കടുവയെ കണ്ടെന്ന് അഭ്യൂഹം: വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് മുന്നറിയിപ്പ്

screenshot 20240429 0000507e2

ഷാർജ: ഷാർജയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന വാർത്ത അധികൃതർ നിഷേധിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഷാർജ എൻവയോൺമെൻ്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി . തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അതോറിറ്റി വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വാസിക്കണമെന്നും പരിസ്ഥിതി അതോറിറ്റി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. 

യുഎഇ നിയമം അനുസരിച്ച്, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 1,00,000 ദിർഹം മുതൽ 2,00,000 ദിർഹം വരെ പിഴയും ഒന്ന് മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. 2021ലാണ് യുഎഇയിൽ അവസാനമായി ഒരു വന്യമൃഗം പുറത്തുചാടിയതായി സ്ഥിരീകരിച്ചത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading