കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്കുള്ള അലവന്‍സില്‍ ആരോഗ്യ മന്ത്രാലയം ഭേദഗതി പ്രഖ്യാപിച്ചു. രാജ്യത്തെ ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും ആരോഗ്യപ്രവര്‍ത്തകരെ ജോലിയിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ ആകര്‍ഷകമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് അല്‍-അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കാറ്റഗറിയും ജോലിയുടെ സ്വഭാവവും അടിസ്ഥാനമാക്കി 30 മുതല്‍ 50 ദിനാര്‍ വരെയാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചത്.
പുതിയ ഭേദഗതി പ്രകാരം, നഴ്‌സുമാരുടെ ‘തൊഴില്‍ സ്വഭാവം’ അലവന്‍സ് ഭേദഗതിയില്‍ കാറ്റഗറി ‘സി’ എന്ന വിഭാഗം നിര്‍ത്തലാക്കുകയും അതിന്റെ ഗുണഭോക്താക്കളെ ‘ബി’ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ചില വിഭാഗങ്ങളെ ‘ബി’ ല്‍ നിന്ന് ‘എ’ കാറ്റഗറിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. കുവൈത്ത് പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെയുള്ള യോഗ്യരായ നഴ്സിംഗ് ജീവനക്കാര്‍ക്ക് പുതിയ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കും.
