എ.എഫ്.സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പിന്റെ സെമി ഫൈനല്‍ ഇന്ന്

screenshot 20240429 1105187e2

ദോഹ: ഖത്തര്‍ വേദിയാകുന്ന എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് മത്സരത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഇന്തോനേഷ്യ, ഉസ്ബക്കിസ്ഥാന്‍, ജപ്പാന്‍, ഇറാഖ് രാജ്യങ്ങളാണ് സെമിയില്‍ പ്രവേശിച്ചത്.

ഇന്ന് വൈകിട്ട് 5 ന് അബ്ദുല്ല ബിന്‍ ഖലീഫാ സ്റ്റേഡിയത്തില്‍ ഇന്തോനേഷ്യ- ഉസ്ബക്കിസ്ഥാന്‍ പോരാട്ടവും രാത്രി 8.30ന് ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ജപ്പാന്‍ – ഇറാഖ് പോരാട്ടവും നടക്കും. ജയിക്കുന്ന ടീമുകള്‍ മെയ് 3ന് വൈകിട്ട് 6:30ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടും.

ടൂര്‍ണമെന്റിലെ ആദ്യ 3 സ്ഥാനക്കാര്‍ 2024ല്‍ പാരിസില്‍ നടക്കുന്ന ഒളിംപിക് ഗെയിംസിലേക്കുള്ള യോഗ്യതയും നേടും.
നാലാം സ്ഥാനക്കാര്‍ക്ക് കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോളില്‍ നിന്നുള്ള ടീമുമായി പ്ലേ-ഓഫ്
മത്സരം കളിക്കാനുള്ള അവസരവും ലഭിക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading