സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതൽ ‘തോബ്’ നിര്‍ബന്ധം 

screenshot 20240429 1041167e2

റിയാദ്: സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ ‘തോബ്’ നിർബന്ധമാക്കി. ഔദ്യോഗിക ജോലി സമയങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും തോബും ശിരോവസ്ത്രവും ധരിക്കണമെന്നാണ് നിർദേശം.രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും നിയമം ബാധകമാണ്. 

അതേസമയം , ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, എന്‍ജിനീയര്‍മാർ തുടങ്ങിയ പ്രൊഫഷണൽ യൂണിഫോം ധരിക്കേണ്ടവരെ ഇതിൽ നിന്ന് ഒഴിവാക്കി. അവർക്ക് ജോലിക്ക് അനുയോജ്യമായ വസ്ത്രം ധരിക്കാമെന്ന് അതോറിറ്റി അറിയിച്ചു .

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading