യുഎഇയില്‍ വീണ്ടും മഴ മുന്നറിയിപ്പ്

screenshot 20240429 0021097e2

അബുദാബി: യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് .രാജ്യത്ത് മെയ് 2, വ്യാഴാഴ്ച  അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നിലിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. പൊടിക്കാറ്റും ഉണ്ടാകാം. താപനില ഗണ്യമായി കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

ദൃശ്യപരത കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 25 മുതല്‍ 35 കി.മീ വരെ ആയിരിക്കുമെന്നും ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 65 കി.മീ വരെ വേഗതയിൽ കാറ്റ് വീശുമെന്നും  കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading