കുവൈത്തിലേക്ക് പ്രവാസി അധ്യാപകരെ നിയമിക്കാന്‍ സാധ്യത

img 20240429 wa0007

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അടുത്ത അധ്യായന വര്‍ഷത്തില്‍ പ്രവാസി അധ്യാപകരെ നിയമിക്കാന്‍ സാധ്യത. അധ്യയന വര്‍ഷത്തേക്ക് കുവൈത്തികളല്ലാത്ത അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മത്‌റൂക്ക് അല്‍ മുതൈരി ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ മൂന്ന് വര്‍ഷത്തേക്ക് നിയമിക്കുന്നതിന് സിവില്‍ സര്‍വീസ് കമ്മീഷനില്‍ നിന്ന് അനുമതി തേടിയതായും അദ്ദേഹം വ്യക്തമാക്കി.

കുവൈത്തികള്‍ അല്ലാത്ത അധ്യാപകര്‍ക്ക് 420 ദിനാര്‍ ശമ്പളം ലഭിക്കും. കൂടാതെ 60 ദിനാര്‍ താമസ അലവന്‍സും ലഭിക്കും. നിലവില്‍ മന്ത്രാലയത്തിന്റെ ഭരണമേഖലയ്ക്ക് ആവശ്യമായ അധ്യാപകരുടെ നാലിലൊന്ന് ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുകയാണ്. 2,000-ത്തിലധികം പുരുഷന്മാരും സ്ത്രീകളും ഇതിനോടകം അപേക്ഷിച്ചിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷമാകുമ്പോഴേക്ക് കുവൈത്തില്‍ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 1600 അധ്യാപക ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത് .

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading