റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ വാഹനാപകടം. നാല് അറബ് പ്രവാസികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ചയായിരുന്നു അപകടം. തൊഴിലാളികളുമായി പോയ പിക്കപ്പ് ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. തബൂക്ക് നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ റോഡിലേക്ക് കയറിയപ്പോഴാണ് ട്രക്ക് മറിഞ്ഞതെന്നാണ് വിവരം.
തുറമുഖ നഗരമായ ജിദ്ദയില്‍ നിന്ന് മടങ്ങുമ്പോള്‍ വാഹനത്തില്‍ അമിതമായി ആളുകള്‍ കയറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം അപകട കാരണം വ്യക്തമല്ല. റെഡ് ക്രസന്റ് അംഗങ്ങളും മെഡിക്കല്‍ ഇവാക്വേഷന്‍ ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
